ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവും മഹാത് മാഗാന്ധിയുടെരാഷ്ട്രീയഗുരുവുമാ യ ഗോപാലകൃഷ്ണ ഗോഖലെ (गोपाल कृष्ण गोखले) (മേയ് 9, 1866–ഫെബ്രുവരി 19, 1915) . പഴയ ബോംബേ സംസ്ഥാനത്തിൽ രത്നഗി രിജില്ലയിലുള്ള കോട്ലകിൽ 1866 മേയ് 9-ന് ജനിച്ചു.വളരെ ക്ലേശിച്ചു വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം സ്കൂൾ അദ്ധ്യാപകനായും കോളേജ് പ്രൊഫസറായും ജോലി നോക്കി. സർവന്റ്സ് ഓഫ് ഇൻഡ്യാ സൊസൈറ്റിഎന്ന സംഘടന അദ്ദേഹം സ്ഥാപിയ്ക്കുകയുണ്ടായി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നതിനോടൊപ്പം സാമൂഹ്യപരിഷ്കരണത്തിനും ഗോഖലെ ഊന്നൽ നൽകി. ലക്ഷ്യം നേടാനുള്ള പ്രയാണത്തിൽ അഹിംസ എന്ന തത്ത്വത്തേയാണ് അദ്ദേഹം മുറുകെ പിടിച്ചിരുന്നത്.

No comments:
Post a Comment